എസ്ഡിപിഐ പ്രവര്‍ത്തകനായ ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുബീന്‍ ആണ് പിടിയിലായത്.

സംഭവം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഏറെ വിവാദമായ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞുവെന്നത് നേട്ടമായി.

നേരത്തെ ഇവിടെയുണ്ടായ സംഘര്‍ത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നസീബിന് മര്‍ദ്ദനമേറ്റതിന്‍റെ വൈരാഗ്യമാണ് നൗഷാദിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പ്രതി പോലീസിന് മൊഴിനല്‍കി