സൗദിയിൽ തൊഴില്‍ കരാറുകള്‍ ഓണ്‍ലൈന്‍ മുഖേനയായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം

സൗദിയിൽ തൊഴില്‍ കരാറുകള്‍ ഓണ്‍ ലൈന്‍ മുഖേനയായിരിക്കണമെന്ന് തൊഴിൽ
മന്ത്രാലയം .  വിഭാഗത്തിന്റെയും അവകാശങ്ങള്‍ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖല പ്രശ്‌ന രഹിതമാക്കുകയും വിപുലപ്പെടുത്തുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

രേഖകളില്‍ തിരിമറി നടത്തി ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കി തൊഴില്‍ മേഖല പ്രശ്‌ന രഹിതമാക്കുകയും വിപുലപ്പെടുത്തുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

ഒപ്പം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നല്ല ബന്ധം നില നിറുത്തുന്നതിനു പദ്ദതി സഹായകമാവും. തൊഴില്‍ കരാറുകള്‍ ഇലക് ട്രോണിക് വത്കരിക്കുന്നതിനു കമ്പനികള്‍ക്കു സ്ഥാപനങ്ങള്‍ക്കു സമയ പരിധി നല്‍കിയിട്ടുണ്ട്.

ഇത് പ്രകാരം മുവായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ്‌  മുതല്‍ ബാധകമാവും.  500 മുതല്‍ 2999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് ഒക്ടോബര്‍   29  മുതല്‍ക്കാണ് നിയമം ബാധകമാവുക.

50 മുതല്‍ 499 വരെ യുള്ള സ്ഥാപനങ്ങള്‍  2020  ജനുവരി  മുതലാണ് ഓണ്‍ലൈന്‍ സംവിധാനം  നടപ്പാക്കേണ്ടത്.   തൊഴില്‍ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാറുള്ളത് തൊഴില്‍ കരാറിനെ അടിസ്ഥാനമാക്കിയാണന്നിരിക്കെ നിയമം അതീവ പ്രാധാന്യമുള്ളതാണന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here