തലസ്ഥാനത്ത് വീണ്ടും മദ്യപിച്ച് മരണപ്പാച്ചില്‍; അപകടമുണ്ടായത് മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ച്

തിരുവന്തപുരം: തലസ്ഥാനത്ത് വീണ്ടും മദ്യപിച്ച് മരണപ്പാച്ചില്‍. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മയുടെ ഹരിയാന രജിസ്‌ട്രേഷന്‍ വാഹനമാണ് പുലര്‍ച്ചെ ഒരു മണിയോടെ അപകടത്തില്‍പെട്ടത്.

അപകടത്തില്‍ വാഹനത്തിന്റെ ഡീസല്‍ടാങ്ക് പൊട്ടിയൊഴുകുകയും ചെയ്തിരുന്നു. ഇത് അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. മദ്യ ലഹരിയില്‍ വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ നിസാരമായി പരിക്കേറ്റ ഡോക്ടറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News