ഏത് ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി; സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സമാകില്ല

തൃശൂര്‍: ഏത് ഉന്നതനായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസ്സമാകില്ല. ലോക്കപ്പുകളില്‍ മനുഷ്യത്വരഹിതമായി പെരുമാറാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരളാ പൊലീസ് വനിതാ ബെറ്റാലിയന്‍ രണ്ടാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടത്തുന്നവര്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ല. ചിലരുടെ മോശം പെരുമാറ്റം പൊലീസ് സേനയുടെ ആകെനേട്ടത്തെ കുറച്ചുകാണുന്നതിനു കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News