
മദ്യപിച്ച് ലക്കുകെട്ട് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഐഎഎസ് ‘നന്മമരം’.
ദേവികുളം സബ് കലക്ടറായിരിക്കെ മൂന്നാറിലെ നൂറുകണക്കിനു പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്ക് കുടിലുകളൊഴിയാന്‍ നോട്ടീസ് നല്‍കിയ സംഭവം വിവാദമായിരുന്നു. കാലങ്ങളായി താമസിച്ചുവന്ന കര്‍ഷകരെ ഇത്തരത്തില്‍ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ എതിര്‍പ്പാണ് നാട്ടില്‍നിന്ന് ഉയര്‍ന്നത്. ഇതോടെ മാധ്യമങ്ങള്‍ ഇയാളുടെ പിന്നാലെ കൂടി.
ഒഴിപ്പിക്കലിനെതിരെ നിന്ന കര്‍ഷകരെയും ജനപ്രതിനിധികളെയും മാധ്യമങ്ങളുടെ സഹായത്തോടെ കൈയേറ്റക്കാരായി ചിത്രീകരിച്ചു. ഇതിനിടയില്‍ ഉയര്‍ന്ന ശ്രീറാമിന്റെ അരാജകജീവിതത്തെക്കുറിച്ചുള്ള പരാതികളെല്ലാം മാധ്യമങ്ങള്‍ മുക്കി. പരാതി പറഞ്ഞവരെ അപഹസിച്ചു.
എന്നാല്‍, ചില ആരോപണങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ തന്നെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു പറഞ്ഞ് സഹതാപതരംഗമുണ്ടാക്കാനും ശ്രീറാം ശ്രമിച്ചു.
ശ്രീറാം ചെറുപ്പത്തില്‍ നടത്തിയ നിയമലംഘനങ്ങള്‍മുതല്‍ ആഘോഷമാക്കിയ മാധ്യമങ്ങള്‍ ഹെല്‍മെറ്റില്ലാതെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചതുവരെ താരപരിവേഷമായി ആഘോഷിച്ചു. സബ് കലക്ടറായിരിക്കെ ഇദ്ദേഹത്തിന്റെ ദുരൂഹ പ്രവൃത്തികളെക്കുറിച്ച് മന്ത്രി എംഎം മണി പ്രതികരിച്ചതിന് മാധ്യമങ്ങള്‍ മന്ത്രിയെ വേട്ടയാടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here