പോലീസുകാരന്റെ മരണം; ഭാര്യയുടെ മൊഴിയെടുത്തു

പോലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സജിനിയുടെ മൊഴി SC – ST കമ്മീഷൻ രേഖപ്പെടുത്തി.  കൂടുതൽ പേരിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും ജാതി വിവേചനമുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും കമ്മീഷൻ അംഗം എസ് അജയകുമാർ. പോലീസുകാർക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കുമാറിന്റെ ഭാര്യ സജിനി ആവശ്യപ്പെട്ടു.

സജിനി താമസിക്കുന്ന ഒറ്റപ്പാലത്തെ വീട്ടിലെത്തിയാണ് പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ അംഗം  എസ് അജയകുമാർ മൊഴി രേഖപ്പെടുത്തിയത്. കല്ലേക്കാട് എ ആർ ക്യാംപിൽ കുമാറിന് ജാതി വിവേചനം നേരിടേണ്ടി വന്നതായി സജിനി കമ്മീഷന് മുന്നിലും ആവർത്തിച്ചു.

കൂടുതൽ പോലീസുകാരുടെ പേര് വിവരങ്ങൾ സജിനി കമ്മീഷന് മുന്നിൽ വെളിപ്പെടുത്തി.  ഈ സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും ജാതി വിവേചനമുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും എസ് അജയകുമാർ പറഞ്ഞു

കുമാറിന്റേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സജിനി ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ മുൻ ഡെപ്യൂട്ടി കമാണ്ടന്റിനെ വിളിച്ചു വരുത്തി കമ്മീഷൻ മൊഴിയെടുക്കും. നേരത്തെ കല്ലേക്കാട് എ ആർ ക്യാംപിലെത്തി കമ്മീഷൻ തെളിവെടുത്തിരുന്നു. സംഭവത്തിൽ രണ്ട് എ എസ് ഐമാരുൾപ്പെടെ 7 പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News