നഞ്ചംകോട്ടയിലെ ‘കൽക്കി’; ട്രെയ്‌ലർ ശ്രദ്ധ നേടുന്നു

മാസ്സ് ഡയലോഗുകളും സൂപ്പർ ആക്ഷൻ രംഗങ്ങളുമായി പ്രദര്ശനത്തിനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രം കൽക്കിയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ടോവിനോയുടെ കരിയറിലെ ആദ്യ മുഴുനീള മാസ്സ് കഥാപാത്രമാണ് കൽക്കി. നെയിം പ്ലെയ്റ്റിൽ പേരിനു പകരം ‘കെ’ എന്ന അക്ഷരം മാത്രം എഴുതിയാണ് നായകൻ എത്തുന്നത്.

പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത് നിര്‍മ്മിക്കുന്നു. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന കൽക്കിയുടെ സംവിധായകൻ പ്രവീൺ. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാരം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകുന്നു. അൻപറിവ്, ദിലീപ് സുബ്ബരായൻ, സുപ്രിം സുന്ദർ, മാഫിയ ശശി എന്നിവരാണ് കൽക്കിയിലെ സംഘട്ടനങ്ങൾക്കു പിന്നിലുള്ള നാല് സ്റ്റണ്ട് മാസ്റ്റേഴ്‌സ്. .

ടോവിനോ തോമസ് മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങൾ ഒന്നിനുപിറകെ ഒന്നായി പ്രദർശനത്തിനെത്തിയ വർഷമാണ് 2019. ലൂസിഫർ, ഉയരെ, വൈറസ്, ആന്റ്‌ ദി ഓസ്‌കാർ ഗോസ് ടു, ലൂക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ‘കൽക്കി’ ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News