പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി ഈ മാസം പത്തിന് ചേരും

പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോണ്ഗ്രസ് പ്രവർത്തക സമിതി ഈ മാസം 10 ന് ചേരും. ഇടക്കാല ആദ്യക്ഷനെയാകും കണ്ടെത്തുകയെന്നാണ് സൂചന.

എന്നാൽ പുതിയ അധ്യക്ഷന്റെ കാര്യത്തിൽ സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പുതിയ അധ്യക്ഷനെ കണ്ടെത്തിയാലും ഗാന്ധി കുടുംബത്തിന്റെ തീരുമാനങ്ങൾക്ക് പുറത്ത് നിന്ന് പ്രവർത്തിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാണമെടുക്കത്തിൽ പാർട്ടികത്തു തന്നെ നേതൃത്വതിനെതിരെ പ്രതിഷേധം ശക്തമായതും, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 10ന് പ്രവർത്തക സമിതി ചേർന്ന് പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കോണ്ഗ്രസ് തീരുമാനിച്ചത്.

എന്നാൽ പുതിയ ചട്ടക്കൂടുകളാണ് പുതിയ അധ്യക്ഷന്റെ കാര്യത്തിൽ പാർട്ടി തീരുമാനം.ഇടക്കാല ആദ്യക്ഷനെയാകും തെരഞ്ഞെടുക്കുക.

പുതിയ അധ്യക്ഷന്റെ കാലാവധി ഒരു വർഷം മാത്രമാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പുകൾ കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് 2020വരെ നടക്കായില്ലെന്നാണ് മുതിർന്ന നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന.

നിലവിൽ ആരെ ആദ്യക്ഷനാക്കണമെന്ന കാര്യത്തിൽ ഒരു സമവായത്തിലെത്താൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. പ്രിയങ്ക ഗാന്ധി ആദ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന നിർദേശം ചില നേതാക്കൾ ഉന്നയിച്ചിരുന്നു.

എന്നാൽ തന്റെ പേര് ആവശ്യമില്ലാതെ വലോചിഴക്കരുതെന്ന് പ്രിയങ്ക ഗാന്ധി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ സുശീൽ കമാർ ഷിൻഡെ, മല്ലികാർജുൻ ഗാർഘെ, അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളും ഒപ്പം യുവനേതാക്കളായ സച്ചിൻ പൈലറ്റ്, ജ്യോതി രതിഥ്യ സിൻഡ്യ എന്നിവരുടെ പേരുകളും പരിഗണിച്ചേക്കും.

എന്നാൽ ആദ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പാർട്ടിയുടെ കടിഞ്ഞാണ് ഗാന്ധികുടുംബത്തിന്റെ കൈയിൽ തന്നെയാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News