
തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസിലെ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി.
പൂജപ്പുര ജയില്‍ സുപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷമാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയിലിലെ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.
കിംസ് ആശുപത്രിയില്‍ സുഖ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ വൈകീട്ട് പൊലീസ് നടത്തിയിരുന്നു. ഇതിന് വേണ്ടി ശ്രീറാമിനെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി.
എന്നാല്‍ ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് നിരീക്ഷിച്ച വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് പൂജപ്പുര ജയിലെത്തിച്ച് പരിശോധന നടത്തി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായരാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here