മാനവികതയിൽ ഊന്നിയ സഹിത്യമാണ് മനുഷ്യ നിലനിൽപ്പിന് ആധാരം: വിദ്യാഭ്യാസ മന്ത്രി

മുപ്പത്തിമൂന്നാമത് അബുദാബി ശക്തി അവാര്‍ഡുകളും തായാട്ട് ശങ്കരന്‍ അവാര്‍ഡും തൃശൂരിൽ വിതരണം ചെയ്തു. പതിമൂന്നാമത് ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും, എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡും ചടങ്ങിൽ വിതരണം ചെയ്തു.

ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ആണ് അവാർഡുകൾ വിതരണം ചെയ്തത്.

മലയാളത്തിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബിയിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍.

ഗുരുവായൂർ ടൗണ് ഹാളിൽ നടന്ന ചടങ്ങിൽ സി.രവീന്ദ്രനാഥ്‌ അവാർഡുകൾ വിതരണം ചെയ്‌തു.മാനവികതയിൽ ഊന്നിയ സഹിത്യമാണ് മനുഷ്യ നിലനിൽപ്പിന് ആധാരമെന്ന് അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള സംഘപരിവാർ ഭീഷണിക്ക് എതിരായ വലിയ പ്രതിഷേധമാണ് അബുദാബി ശക്തി അവാർഡ് വിതരണ വേദിയിൽ ഉയർന്ന് വന്നത്.

അടൂരിനോടുള്ള ഐക്യദാർഢ്യ പ്രമേയം കവി പ്രഭാവർമ്മ അവതരിപ്പിച്ചു.ഫാസിസം എല്ലാ അർത്ഥത്തിലും മനവികതയ്ക്ക് എതിരാണെന്ന് പ്രമേയ അവതരണത്തിൽ പ്രഭാവർമ്മ പറഞ്ഞു.

ശക്തി അവാർഡ് കമ്മറ്റി ചെയർമാൻ പി.കരുണാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അവാർഡ്‌ ലഭിച്ച കൃതികൾ കവി പ്രഭാവർമ്മ പരിചയപ്പെടുത്തി.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാഷ്,ഗുരുവായൂർ എംഎല്‍എ അബ്‌ദുൾ ഖാദർ,എം കൃഷ്ണദാസ്,എൻ.കെ അക്ബർ,അഡ്വക്കേറ്റ് അൻസാരി,കെ.വി ബഷീർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ എം.കെ മൂസ മാസ്റ്റർ സ്വാഗതവും പി.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News