ലോകത്തെവിടെയെങ്കിലും വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂർ നിർത്താതെ സംസാരിച്ചിട്ടുണ്ടാവുമോ?

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ?

നല്ല മഴ പുറത്ത് പെയ്യുമ്പോള്‍ കുറച്ച് സഹോദരന്മാര്‍ വച്ചൊഴിച്ചു തന്ന നല്ല കടുപ്പമുള്ള കാപ്പിയും കുടിച്ച് തെല്ലും സങ്കോചമില്ലാതെ…

വിസ്പര്‍ എന്നുമാത്രം ഉത്തരമുണ്ടായിരുന്ന ഒരു വിഷയത്തെ പറ്റി ഇങ്ങനെ ഉറക്കെ ചര്‍ച്ച ചെയ്തിട്ടുണ്ടാവുമോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ തുടര്‍ച്ചയാണ്. ഇല്ലെങ്കില്‍ ഞങ്ങളിന്ന് രചിച്ചത് ചരിത്രമാണ്.

മലകയറുന്നവരുടെ മാസമുറയന്വേഷിക്കുന്ന, അവര്‍ക്കൊപ്പം ചേരാനനേകമാളുകള്‍ ഇപ്പോഴുമുണ്ടാവുന്നനാട്ടില്‍ ഇതൊരു വലിയ രാഷ്ട്രീയ വിപ്ലവ പ്രവര്‍ത്തനമാണ്.

വിശ്വാസത്തിന്റെ പേരിലീകേരളത്തിന്റെ തെരുവുകളെയാകെ അരക്ഷിതമാക്കിയിരുന്നൊരു കൂട്ടരുടെ ഇടയില്‍തന്നെ ഇവിടെയൊരു ഗ്രാമവും ഒരു കൂട്ടം മനുഷ്യരും പുതിയ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിക്കുകയാണ്.

കണ്ണൂര്‍ മയ്യില്‍ സഫ്ദര്‍ ഹശ്മി വനിതാ വേദിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായാണ് പരുപാടി സംഘടിപ്പിച്ചത്. പരുപാടിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel