ഡിവൈഎഫ്‌ഐ തെക്കൻമേഖലാ ജാഥ കോട്ടയം ജില്ലയിലേക്ക്‌

വർഗീയത വേണ്ട ജോലി മതി’ എന്ന മുദാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് ജില്ലയിൽ പ്രവേശിച്ചത്‌. ഇന്നും നാളെയും പര്യടനം നടത്തുന്ന ജാഥയുടെ സ്വീകരണം വൻവിജയമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം മുഴുവൻ കേന്ദ്രങ്ങളിലും പൂർത്തിയായി.

ഇന്ന് വൈക്കത്ത്‌ നിന്നാരംഭിച്ച് കോട്ടയത്തും നാളെ ചങ്ങനാശേരിയിൽ തുടങ്ങി കാഞ്ഞിരപ്പള്ളിയിലും ജാഥ സമാപിക്കും.
രാവിലെ പത്തിന്‌ വൈക്കത്ത്‌ ബോട്ടുജെട്ടി മൈതാനിയിൽ ആദ്യസ്വീകരണം നൽകും. സ്വീകരണസമ്മേളനത്തിന്‌ മുമ്പായി ജാഥാംഗങ്ങൾ രാവിലെ 9.30 ന്‌ വൈക്കം സത്യഗ്രഹ സ്‌മാരകം സന്ദർശിക്കും.11 ന്‌ തലയോലപ്പറമ്പ്‌ സെൻട്രൽ ജങ്‌ഷനിലാണ്‌ സ്വീകരണം. മൂന്നിന്‌ കടുത്തുരുത്തി സെൻട്രൽ ജങ്‌ഷനിലും നാലിന്‌ ഏറ്റുമാനൂർ പ്രൈവറ്റ്‌ ബസ്‌റ്റാൻഡ്‌ മൈതാനിയിലും അഞ്ചിന്‌ മണർകാട്‌ ബസ്‌സ്‌റ്റാൻഡിലും സ്വീകരണം നൽകും. ആദ്യദിനത്തിലെ സമാപനകേന്ദ്രമായ കോട്ടയത്ത്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിലാണ്‌ യോഗം. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം നിധിൻ കണിച്ചേരി ഉദ്‌ഘാടനം ചെയ്യും.

ചൊവ്വാഴ്‌ച രാവിലെ പത്തിന്‌ ചങ്ങനാശേരിയിൽ പെരുന്ന ബസ്‌സ്‌റ്റാൻഡിന്‌ സമീപമാണ്‌ ആദ്യ സ്വീകരണം. 11 ന്‌ പാമ്പാടിയിലും മൂന്നിന്‌ കൊടുങ്ങൂർ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപവും 4.30 ന്‌ ഈരാറ്റുപേട്ടയിലും സ്വീകരണം നൽകും. 5.30 ന്‌ കാഞ്ഞിരപ്പള്ളി പേട്ടകവലയിലാണ്‌ ജില്ലയിലെ അവസാനസ്വീകരണകേന്ദ്രം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ എംഎൽഎ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്‌ച ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. ജാഥാപര്യടനം വൻവിജയമാക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്‌ കെ ആർ അജയ്‌യും സെക്രട്ടറി സജേഷ്‌ ശശിയും അഭ്യർഥിച്ചു.

തെക്കൻ മേഖലാ ജാഥയുടെ മാനേജർ എസ് കെ സജീഷും വി കെ സനോജ്, എം വിജിൻ, ഷിജുഖാൻ, പ്രിൻസി കുര്യാക്കോസ് എന്നിവർ അംഗങ്ങളുമാണ്. ആഗസ്‌ത്‌ ഒമ്പതിന്‌ തൃശൂരിലാണ്‌ ജാഥാസമാപനം. വർഗീയ വിഷം ചീറ്റി രാജ്യത്തെ ഭിന്നിപ്പിക്കുകയും തൊഴിൽനിഷേധിച്ച്‌ യുവതയെ തളർത്തുകയും ചെയ്യുന്ന കേന്ദ്രനയങ്ങൾക്കെതിരെ സംസ്ഥാനത്താകെ ലക്ഷക്കണക്കിന്‌ യുവജനങ്ങളെ അണിനിരത്തിയാണ്‌ യൂത്ത്‌സ്‌ട്രീറ്റ്‌ സംഘടിപ്പിക്കുന്നത്‌. 15 ന്‌ പാലായിലാണ്‌ ജില്ലയിലെ യൂത്ത്‌സ്‌ട്രീറ്റ്‌ സംഘടിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News