മലപ്പുറം വെങ്ങിനിക്കരയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

മലപ്പുറം എടപ്പാള്‍ വെങ്ങിനിക്കരയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. ഒരാഴചത്തെ കഞ്ഞിവിതരണം മന്ത്രി കെ ടി ഉദ്ഘാടനം ജലീല്‍ ഉദ്ഘാടനം ചെയ്തു. സഖാവ് കുഞ്ഞേട്ടന്റെ ഓര്‍മകളിലാണ് വെങ്ങിണിക്കരക്കാര്‍. ഏഴ് വര്‍ഷമായി സഖാവ് കുഞ്ഞേട്ടന്റെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും നടന്നുവന്ന ഔഷധക്കഞ്ഞി വിതരണം നിര്യാണത്തിന് ശേഷവും തുടരാന്‍ സുഹൃത്തുക്കളും സഹപ്രവര്‍വര്‍ത്തകരും തീരുമാനിക്കുകയായിരുന്നു.

ഇത്തവണ വിപുലമായിത്തന്നെ കഞ്ഞിവിതരണം ആരംഭിച്ചു. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണംകൊണ്ടുവരുന്നവന്റെ മതം തിരയുന്ന കാലത്താണ് ഭക്ഷണം അതിനെല്ലാമപ്പുറത്താണെന്ന് കുഞ്ഞേട്ടന്‍ ഓര്‍മിപ്പിച്ചത്. ചങ്ങാത്തത്തിന്റെയും സൗഹൃദത്തിന്റെയും തുരുത്തായി നിന്നാണ് വെങ്ങിണിക്കരക്കാര്‍ കുഞ്ഞേട്ടന്റെ സ്മരണകളെ ദീപ്തമാക്കേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്നതാണ് കഞ്ഞിവിതരണം. വെങ്ങിനിക്കരയിലെ പ്രസിദ്ധനായ വേലുവൈദ്യരുടെ മേല്‍നോട്ടത്തിലാണ് ഔഷധക്കഞ്ഞിയൊരുക്കുന്നത്. സ്‌നേഹ സംരംഭം തുടര്‍ന്നും നടത്താനായതിന്റെ സന്തോഷത്തിലാണ് വെങ്ങിണിക്കര ബ്രാഞ്ച് സെക്രട്ടറി കെ വിജയന്‍.

അഞ്ഞൂറോളം പേരാണ് ഓരോ ദിവസവും ഔഷധക്കഞ്ഞി വാങ്ങുന്നതിനായി വള്ളത്തോള്‍ വിദ്യാപീഠത്തിലെത്തുന്നത്. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം കെ ദേവിക്കുട്ടി, കുഞ്ഞേട്ടന്റെ സുഹൃത്തുക്കള്‍, ഗ്രാമോദയം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News