സൗബിൻ ഷാഹിർ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നടൻ കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, നസ്രിയ നസിം അടങ്ങുന്ന താര നിരയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്.

നടൻ സൗബിൻ ഷാഹിർ വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് അന്പിളി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോൺ പോൾ ജോർജാണ്. നടൻ കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, നസ്രിയ നസിം അടങ്ങുന്ന താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്.

തന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമാണ് അന്പിളിയെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സൗബിന് കുഞ്ചാക്കോ ബോബന്‍ എല്ലാവിധ ആശംസകളും നേര്‍ന്നു.

ചടങ്ങിൽ സൗബിൻ ഷാഹിറിനൊപ്പം കുഞ്ചാക്കോ ബോബനും ചുവട് വച്ചത് കാണികളിൽ ആവേശം വിതറി.മധുവന്തിയും സൂരജ് സന്തോഷും ആന്‍റണി ദാസനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം അടുത്ത വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News