യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടേയും മകൻ ചാണ്ടിഉമ്മന്റെയും അടുത്ത ആൾ. ക്വട്ടേഷൻ കൊടുത്ത് തട്ടികൊണ്ടുപോയതിന് അറസ്‌റ്റിലായ പുതുപ്പള്ളി പുറത്തെപ്പറമ്പിൽ വീട്ടിൽ ജീമോൻ പി ജോണിന് (ജോബി –- 32) ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം. യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം ഭാരവാഹിയാണ് ജോബി. ഉമ്മൻചാണ്ടിയ്‌ക്കും മകൻ ചാണ്ടി ഉമ്മനുമൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഫേസ്ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്.
സാമ്പത്തിക ഇടപാടിലെ തർക്കത്തിന്റെ പേരിൽ അരൂക്കുറ്റി വടുതല നദുവത്ത്നഗർ കളരിക്കൽ ഫിറോസിനെ (39) തട്ടിക്കൊണ്ടുപോകാൻ ആണ് ക്വട്ടേഷൻ നൽകിയത്. ബുധനാഴ്ച വൈകിട്ട് ആറിന് വീടുപരിസരത്ത് നിന്ന് ഫിറോസിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ഫിറോസിന്റെ സുഹൃത്ത് സംഭവം കണ്ടിരുന്നു. ഫിറോസിന്റെ ഭാര്യ സുനീറ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പൂച്ചാക്കൽ എസ്ഐ എം അജയ് മോഹൻ പുതുപ്പള്ളിയിലെത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.കൊല്ലം സ്വദേശികളായ നാല് പേരെയും പിടികൂടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ സ്വദേശി ശ്യാം രാജ് (21), കടയ്ക്കൽ രാഹുൽ (24), ചാരുപറമ്പ് അമൽ എസ് നായർ (19), കുറ്റിക്കാട്ട് മിലാഷ് (42) എന്നിവരാണ് പിടിയിലായത്.
Get real time update about this post categories directly on your device, subscribe now.