കാശ്മീര്‍ ഭീതിയില്‍; പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നു. ഇതോടൊര്രം ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങള്‍ നിലവില്‍ വരുമെന്ന് അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും പിന്‍വലിക്കുന്നതാണ് പ്രമേയം. കശ്മീരുമായി ബന്ധപ്പെട്ട് നാല് ബില്ലുകളാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കുക. അതിശക്തമായ പ്രതിപക്ഷ ബഹളത്തിലൂടെയാണ് രാജ്യസഭയില്‍ സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. ബില്ലവതരണത്തിനു മുമ്പ് അത് വായിച്ചു മനസ്സിലാക്കാനുള്ള സമയം നല്‍കാത്തത് ചൂണ്ടിക്കാട്ടിയുള്ള തൃണമൂല്‍ അംഗം ദെറിക് ഒബ്രിയാന്റെ റൂളിങ് വന്നെങ്കിലും അത് തള്ളി അമിത് ഷായ്ക്ക് സംസാരിക്കാനുള്ള അവസരം സ്പീക്കര്‍ നല്‍കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here