ശ്രീറാം എന്തുകൊണ്ട് രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു?

ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രക്തപരിശോധനയ്ക്ക് എന്തുകൊണ്ട് വിസമ്മതിച്ചു? ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞ ന്യായങ്ങള്‍ പുറത്ത്. അപകടത്തിനു ശേഷം ശ്രീറാമിനെ പോലീസ് നേരെ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. ഡോക്ടര്‍മാരോട് ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നു പറഞ്ഞ ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് നിര്‍ദേശിച്ചത്.ശ്രീറാമിന്റെ താല്‍പര്യപ്രകാരം പോലീസ് അനുമതിയോടെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പുലര്‍ച്ചെ നാലരയോടെ കിംസ് ആശുപത്രിയിലെ ശ്രീറാം അഡ്മിറ്റാവുകയും അവിടുത്തെ സൂപ്പര്‍ ഡീലക്സ് മുറി എടുക്കുകയും ചെയ്തു. നെഞ്ചുവേദന, നട്ടെല്ലുവേദന, ഛര്‍ദി എന്നിവയുണ്ടെന്നാണ് ഡോക്ടര്‍മാരെ ശ്രീറാം അറിയിച്ചത്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് പതിവായി ചെയ്യുന്ന രക്തപരിശോധനയ്ക്ക് കിംസ് ആശുപത്രി ജീവനക്കാര്‍ ഒരുങ്ങിയപ്പോള്‍ ശ്രീറാം അനുവദിച്ചില്ല. കടുത്ത ക്ഷീണമുണ്ടെന്നും പ്രഭാത ഭക്ഷണത്തിന് ശേഷം രക്തം ശേഖരിച്ചാല്‍ മതിയെന്നുമായിരുന്നു ശ്രീറാം അവരോട് പ്രതികരിച്ചത്.പ്രഭാതഭക്ഷണത്തിന് ശേഷവും ശ്രീറാം രക്തപരിശോധനയ്ക്കു തയാറായില്ല. രക്തം നല്‍കാത്തത് മദ്യത്തിന്റെ അളവ് ഇല്ലെന്ന് തെളിക്കാനുമാണെന്നുമുള്ള വിവാദമുയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here