റെക്കോര്‍ഡുകളുടെ ഉയരത്തിലേക്ക് വീണ്ടും ഗിന്നസ് പക്രു

ഉയരമില്ലായ്മയില്‍ നിന്നും റെക്കോര്‍ഡുകളുടെ ഉയരത്തിലേക്ക് വീണ്ടും ഗിന്നസ് പക്രു.

നടന്‍, സംവിധായകന്‍ എന്നതിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയിലും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫാന്‍സിഡ്രസ് എന്ന ഏറ്റവും പുതിയ ചിത്രം നിര്‍മ്മിച്ചതിനാണ് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫിലിം മേക്കര്‍ റെക്കോര്‍ഡിന് അര്‍ഹനായത്.

2008ല്‍ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, 2013ല്‍ ഉയരം കുറഞ്ഞ സംവിധായകന്‍, 2019ല്‍ ഉയരം കുറഞ്ഞ നിര്‍മ്മാതാവ്. ഉയരമില്ലായ്മയില്‍ നിന്നും റെക്കോര്‍ഡുകളുടെ ഉയരത്തിലേക്ക് ചവിട്ടിക്കയറുകയാണ് ഗിന്നസ് പക്രു. ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലാണ് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫിലിം മേക്കര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പുതിയ റെക്കോര്‍ഡ് ഗിന്നസ് പക്രു ഏറ്റുവാങ്ങി.

ഫാന്‍സിഡ്രസ് സിനിമയുടെ മേക്ക് ഓവറില്‍ കലാകാരനായ ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന പ്രതിമയും ചടങ്ങില്‍ കൈമാറി. ഗിന്നസ് പക്രുവിന്റെയും ചലിക്കുന്ന സ്വരൂപത്തിന്റെയും സൈക്കിള്‍ സവാരിയും കൗതുക കാഴ്ചയായി.

സര്‍വ്വ ദീപ്തി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് സ്‌കറിയ സംവിധാനം ചെയ്ത സിനിമ തമിഴിലും റീമേക്കിങ്ങിന് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here