ഭീകരാക്രമണ ഭീഷണിയുടെ പേരില്‍ പരിഭ്രാന്തിയിലാക്കി, മോദി സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിച്ചു; പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കി

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രഖ്യാപനം നടത്തിയത് കശ്മീരില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ അടിച്ചമര്‍ത്തി. ഭീകരാക്രമണ ഭീഷണിയുടെ പേരില്‍ കശ്മീര്‍ ജനതയെ പരിഭ്രാന്തിയിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ കശ്മീര്‍ ജനതയെ വഞ്ചിക്കുകയായിരുന്നെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രഖ്യാപനത്തോടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി പ്രതിഷേധങ്ങള്‍ തടയാനുള്ള നീക്കം നടത്തിയാണ് അമിത് ഷായുടെ പ്രഖ്യാപനം വന്നത്. ഇന്നലെ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കശ്മീരില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച് ആലോചിച്ചു.

ഇതിന് പിന്നാലെ രാത്രിയോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കളിലാക്കി. അതോടൊപ്പം വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‌നെറ്റ്, ടെലിഫോന്‍ സംവിധാനങ്ങളും സസ്‌പെന്റ് ചെയ്തു. അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക് അടച്ചിടുകയും ചെയ്തു.

ഇതിന് പുറമെ ജനങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ട്രാവെല്ലിങ് പാസ്സായി ഐഡന്റിറ്റി കാര്‍ഡുകളും ഉപയോഗിക്കണമെന്ന നിര്‍ദേശവും. ഏത് സാഹചര്യത്തിലും പ്രാറ്ജിഷേധങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ തടയുകയായിരുന്നു ഇതിലൂടെ കേന്ദ്രലക്ഷ്യം.

കശ്മീരില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചപ്പോള്‍ അതിന് ന്യായീകരവുമായി പറഞ്ഞ ഭീകരാക്രമണ ഭീഷണിയെന്നത് കളമാണെന്നും തെളിഞ്ഞതോടെ പ്രതിഷേധം ശക്തമാണ്. നിലവില്‍ 35000 സൈനികരെയാണ് വ്യന്യസിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് 8000 സൈനികരെ കൂടെ ഇന്ന് കശ്മീരില്‍ വിന്യസിക്കുകയും ചെയ്തു.

പ്രതിഷേധിക്കാന്‍ പോലുമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News