കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ ഒരു എസ്ഡിപിഐ നേതാവ് കൂടി അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഹസ്‌റത്ത് നിസാമുദ്ദീനാണ് അറസ്റ്റിലായത്. എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപലിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അറസ്റ്റിലായ നിസാമുദ്ദീന്‍.

തയ്യില്‍ സ്വദേശിയും എസ്.ഡി.പി.ഐ പ്രാദേശിക നേതാവുമായ ഹസ്‌റത്ത് നിസാമുദ്ദീനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.കൊല നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ നിസാമുദ്ദീന്‍.2016ല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട റൗഫ്.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.ആറംഗ സംഘമാണ് കൊല നടത്തിയതെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുളളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.ജൂലൈ 28ന് രാത്രി പത്ത് മണിയോടെയാണ് സിറ്റി ആദികടലായി ക്ഷേത്രത്തിന് സമീപം അബ്ദുള്‍ റൌഫ് എന്ന കട്ട റൌഫ് വെട്ടേറ്റ് മരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News