പ്രളയത്തെ തോല്‍പ്പിക്കാന്‍ തൂണുകള്‍ക്കു മുകളില്‍ ഒരു വീട്

കോട്ടയം: പ്രളയകാലത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ വീടിനു പകരം അതേ സ്ഥലത്ത് ഉയരത്തില്‍ ഒരു വീട്. ചങ്ങനാശേരി പനച്ചിക്കാവ് മാലിയില്‍ ജെംസിമോള്‍ സാമുവലിനുവേണ്ടിയാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയിലൂടെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടൊരുക്കിയത്.

ആകെയുള്ള മൂന്നര സെന്റ് സ്ഥലത്തില്‍ ഒന്നര സെന്റ് പനയാറ് തോടിന്റെ ഭാഗവും ബാക്കി ചതുപ്പു നിലവുമായിരുന്നു. സാധാരണ മഴക്കാലത്തുപോലും തോടു കവിഞ്ഞ് വീട്ടില്‍ വെള്ളം കയറുക പതിവായിരുന്നു. പ്രളയകാലത്ത് വെള്ളം വീടിനെ മൂടി.

വിദഗ്ധരുടെ നിര്‍ദേശപ്രകാരം ഒന്‍പതു തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് ഇത്തിത്താനം ജനത സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പുതിയ വീടു നിര്‍മിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ഏക വീടാണിത്.

വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുന്ന കനം കുറഞ്ഞ എ.സി.സി കട്ടകളാണ് ഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഷീറ്റ് ഉപയോഗിച്ചു. വീടിന്റെ അടിഭാഗത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി കൂടൊരുക്കാനും സൗകര്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News