”വികസനത്തിന്റെ പേരില്‍ വര്‍ഗീയത വിതയ്ക്കുന്ന അവരുടെ സ്ഥിരം അടവു തന്നെയാണിതും”

(ചരിത്ര ഗവേഷകനായ സാമുവല്‍ ഫിലിപ്പ് മാത്യൂ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം)

ഇന്ത്യന്‍ ബഹുസ്വരത ഇല്ലാതാക്കാനും ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ എന്ന ആശയം പ്രാവര്‍ത്തികമാക്കാനും ഉള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണ് ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി.

ഇന്ത്യ വിവിധ ദേശീയതകള്‍ ഉള്‍പ്പെടുന്ന രാജ്യമാണ് എന്ന വസ്തുത അംഗീകരിക്കുന്നവയാണ് ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയും. അതുകൊണ്ടുതന്നെ, സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം അവ ഇല്ലാതാക്കിയേ തീരൂ. സംഘ പരിവാറിന്റെ രാഷ്ട്രീയ ആയുധമായ ബിജെപി സ്വാഭാവികമായും അതേ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.

ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക എന്നതാണ് ബിജെപിയുടെ നിലപാട്. പഴയ ജന സംഘത്തിന്റെയും നിലപാടിതായിരുന്നു. അതിന് ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാക്കണം. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ബിജെപി വ്യക്തമാക്കുന്നത് ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയും എടുത്തു കളയും എന്നാണ്.

ഇതിനു പിന്നിലുള്ള കാരണം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംഘപരിവാറിന്റെ മനസികാവസ്ഥയാണെങ്കിലും ഈ രണ്ടു വകുപ്പുകള്‍ ജമ്മു ആന്‍ഡ് കശ്മീരിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വിചിത്ര വാദമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത്. വികസനത്തിന്റെ പേരില്‍ വര്‍ഗ്ഗീയത വിതയ്ക്കുന്ന അവരുടെ സ്ഥിരം അടവു തന്നെയാണിതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News