ജനാധിപത്യ കശാപ്പ്; കശ്മീര്‍ വിഷയത്തില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ജമ്മുകാശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്താകമാനം വിവിധ കേന്ദ്രങ്ങളില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിച്ചു.

കോഴിക്കോട് സി പി ഐ (എം) നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കിഡ്‌സണ്‍ കോര്‍ണ്ണില്‍ സമാപിച്ചു.

പ്രതിഷേധ യോഗം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു.

സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്‍, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, മഹിളാ അസോസിയേഷന്‍ നേതാക്കളായ പി സതീദേവി, സൂസന്‍ കോടി എന്നിവര്‍ സംസാരിച്ചു.

എസ്എഫ്‌ഐ നേതൃത്വത്തില്‍ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ വ്യഭിചരിക്കുകയാണെന്ന് സച്ചിന്‍ദേവ് പറഞ്ഞു. കേന്ദ്രത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നുവരുമെന്നും സച്ചിന്‍ പറഞ്ഞു.

എന്‍ ജി ഒ യൂണിയന്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് എസ് എഫ് ഐ ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എ സതീഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടി ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എസ് സതീഷ് ചൂണ്ടിക്കാട്ടി.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജേഷ്, ജോയിന്‍ സെക്രട്ടറി വി കെ സനോജ്, എം ലിജിന്‍, പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ശശി സി സെക്രട്ടറി അജയ് ട്രഷറര്‍ അനില്‍കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here