കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി. തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി നടത്തിയ ഏഴ് പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കൊടിയത്തൂര്‍ തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫീസില്‍ പണം വെച്ച് ചീട്ടുകളി നടത്തിയ പ്രാദേശി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുക്കം പൊലീസ് കോണ്‍ഗ്രസ് ഓഫീസില്‍ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

തോട്ടു മുക്കം സ്വദേശികളും കോൺഗ്രസ് പ്രവർത്തകരുമായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പണവും മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു.

കോണ്‍ഗ്രസ് ഓഫീസ് അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.