ഡിവൈഎഫ്‌ഐ യൂത്ത്‌ സ്‌ട്രീറ്റ്‌ സംസ്ഥാനജാഥ പര്യടനം തുടരുന്നു

കോട്ടയം: വർഗീയത വേണ്ട ജോലി മതി’ എന്ന മുദാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനജാഥ പര്യടനം തുടരുന്നു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ക്യാപ്റ്റനായ തെക്കൻമേഖലാ ജാഥ വൈക്കത്തുനിന്നാണ് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചത്. വൈക്കം സത്യഗ്രഹ സ്മാരകത്തിലും സാമൂഹിക പരിഷ്കർത്താവ് ഇ വി രാമസ്വാമി നായ്ക്കരുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയ്ക്കു ശേഷം പ്രയാണമാരംഭിച്ച ജാഥയ്ക്ക് വൈക്കം തലയോലപറമ്പിൽ ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു.

രക്തസാക്ഷി വടയാർ തങ്കപ്പന്റെ സഹധർമ്മിണി തങ്കമ്മ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടയത്ത് ആദ്യ ദിന പര്യടനം സമാപിച്ചു. സമാപന സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം നിധിൻ കണിച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എസ് കെ സജേഷ്, ജോ. സെക്രട്ടറി വി കെ സനോജ്, എം ലിജിൻ, ഷിജുഖാൻ എന്നിവർ സംസാരിച്ചു.

നാളെ ചങ്ങനാശേരിയിൽ തുടങ്ങി കാഞ്ഞിരപ്പള്ളിയിലും ജാഥ സമാപിക്കും. തുടർന്ന് ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News