
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ലോകചാന്പ്യൻമാരായ ഇംഗ്ലണ്ടിനു തോൽവി. 252 റണ്‍സിനാണ് ഓസ്ട്രേലിയ വമ്പൻ ജയം സ്വ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേ ലിയ ഉയർത്തിയ 398 റണ്‍സ് വിജയലക്ഷ്യത്തിലേക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ഇംഗ്ലണ് വിക്കറ്റുകൾ നിലംപൊത്തി. റോരി ബേണ്‍സ് 11 റണ്‍സ് നേടി ആദ്യം പുറത്തായി. ജേസണ്‍ റോയിയും ജോ റൂട്ടും ചേർന്നു രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.വാലറ്റത്ത് പൊരുതിനോക്കിയ ക്രിസ് വോക്സിന്റെ ബാറ്റിംഗാണ് ഓസീസ് ജയം അൽപ്പം വൈകിപ്പിച്ചത്. വോക്സ് 37 റണ്‍സ് നേടി ആണ് പുറത്തായത്.
ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിന് ആദ്യ ഇന്നിംഗ്സിൽ 284 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. മറ്റു ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ, സ്റ്റീസ് സ്മിത്ത് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഓസീസിനെ കരകയറ്റിയത്.തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 146 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് നേടിയ നഥാൻ ലിയോണിന്റെ പ്രകടനം ആണ്ഇം ഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്.. രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ നായകൻ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം ഓസീസ് വിജയത്തിൽ നിർണായകമായി.നേഥൻ ലിയോൺ 6 വിക്കറ്റും ,പാറ്റ് കമ്മിൻസ് 4 വിക്കറ്റും വിഴ്ത്തി വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here