14 കാരിയെ നിരന്തരമായി ശല്യം ചെയ്തിരുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഒന്‍പതാം ക്ലാസുകാരിയെ നിരന്തരം ശല്യം ചെയ്ത മധ്യവയസ്‌ക്കനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറും അടിമാലി സ്വദേശിയുമായ സലിമാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ പ്രതികൂടിയാണ് സലിം.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെയാണ് 49കാരനായ സലിം നിരന്തരം ശല്യം ചെയ്തിരുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം രക്ഷിതാക്കളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം. പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും മൊബൈല്‍ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറുടെ ശല്യം സംബന്ധിച്ച് കുട്ടി അധ്യാപകരോട് വിവരിച്ചു.

തുടര്‍ന്ന് അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സലിമിനെ അടിമാലി ടൗണില്‍ നിന്ന് കസ്റ്റഡിയിലെടുത്തു്ള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലെ പ്രതികൂടിയാണ് സലിം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News