ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആറുപേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം.മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സാക്കിര്‍ നഗറിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
കെട്ടിടത്തില്‍ ഉണ്ടായിരുന്ന പത്തിലേറെ പേരെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള നാലുനില ഫ്‌ളാറ്റിലാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ വൈദ്യുത ബോക്‌സിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താമസക്കാര്‍ ഏറെയും ഉറക്കമായിരുന്നതാണ് മരണസംഖ്യ കൂടാന്‍ ഇടയാക്കിയത്.

തീപ്പിടിത്തത്തെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്കും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here