നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയാണ് ക്ഷേത്രനട തുറക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ അഗ്നി പകർന്നതിനു ശേഷമായിരിക്കും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പ ഭക്തരെ ദർശനത്തിനായി കടത്തി വിടുന്നത്.

ബുധനാഴ്ച രാവിലെ 5.45നും 6.15 നും മദ്ധ്യേയാണ് നിറപുത്തരി പൂജ നടക്കുന്നത്. അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭുമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്‍ക്കതിര്‍ കുലകളാണ് ക്ഷേത്ര ശ്രീകോവിലില്‍ വച്ച്‌ പൂജ നടത്തുന്നത്. നിറപുത്തരി പൂജയ്ക്ക് ശേഷം നെല്‍ കതിര്‍ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യും.

പതിവ് പൂജകൾക്ക് ശേഷം ബുധനാഴ്ച രാത്രി പത്തു മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി പതിനാറാം തീയതിയാണ് ക്ഷേത്ര നടതുറക്കുന്നത്. മാസപൂജ സമയത്ത് അയ്യപ്പ ഭക്തരുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News