ശ്രീറാമിനെ രക്ഷിക്കാന്‍ വഫ ഫിറോസ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി; ഐഎഎസ് ഉന്നതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഊമക്കത്തില്‍ പരാമര്‍ശം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നതര്‍ വഴിവിട്ട് ഇടപെട്ടതായി ഊമകത്ത് പ്രചരിക്കുന്നു.

ആരോഗ്യവകുപ്പില്‍ നിന്ന് അടുത്തിടെ വിരമിച്ച ഉന്നതോദ്യോഗസ്ഥന്‍ ശ്രീറാമിന് വേണ്ടി ഇടപെട്ടുയെന്നാണ് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയില്‍ ലഭിച്ച കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഐഎഎസ് ഉന്നതരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടത്തിയതായിട്ടാണ് ഊമകത്തില്‍ പറയുന്നത്. ശ്രീറാമിനെ രക്ഷിക്കാന്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു വഫ ഫിറോസ് എന്ന സ്ത്രീ ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തിയതിന്റെ വിവരങ്ങളാണ് കത്തിലുള്ളത്.

അടുത്തിടെ വിരമിച്ച മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വഫയ്ക്കും ശ്രീറാമിനും വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഒപ്പം, ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോക്ടര്‍ മദ്യം മണക്കുന്നുണ്ട് എന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

ഡോക്ടര്‍ക്കെതിരേ പ്രതികാര നടപടി എന്നോണം സ്ഥലംമാറ്റത്തിനു നീക്കം നടക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയില്‍ ആണ് ഇത്തരത്തില്‍ ഒരു ഊമകത്ത് ലഭിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിലെ ഉന്നതരായ മൂന്ന് സ്തീ ഡോക്ടറമാരാണ് ഇത്തരത്തില്‍ ഇടപെട്ടതെന്നും ഇതിന് പിന്നില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനാണെന്നും കത്തില്‍ പറയുന്നു. ആരാണ് കത്ത് എഴുതിയതെന്ന് വ്യക്തമല്ല. എന്നാല്‍ സമൂഹ്യ മാധ്യമങ്ങളില്‍ കത്ത് ഇതിനോടകം വൈറലായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News