മര്യാദ പാലിക്കണം; ഹൈബി ഈഡനും പ്രതാപനും സ്പീക്കറുടെ ശാസന

ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം കീറിയെറിഞ്ഞതിനാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇരുവരെയും ശാസിച്ചത്.

സഭാനടപടികള്‍ക്ക് ശേഷം സഭയിലെ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ താക്കീത്. പ്രമേയം കീറിയെറിഞ്ഞത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചതിനെതിരെ സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ എംപി നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുന്നതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel