രാഖിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി; കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി(30)യുടെ ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നും ബാഗ് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുമാണ് കണ്ടെടുത്തത്. രണ്ടും മൂന്നും പ്രതികളായ രാഹുലും ആദര്‍ശും ചേര്‍ന്നാണ് ഇവ പല സ്ഥലത്തായി ഉപേക്ഷിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്നതിനാല്‍ പ്രതികളെ ചൊവ്വാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച അന്വേഷണ സംഘം ശ്രീകൃഷ്ണപുരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതിനു ശേഷം രാഹുലിന്റെ സുഹൃത്തിന്റെ ശ്രീകൃഷ്ണപുരത്തെ വീട്ടില്‍ പോയി. സുഹൃത്തിനെ സംഘം ചോദ്യം ചെയ്തു. വസ്ത്രങ്ങള്‍ ബാഗില്‍ നിന്നു വേറെ പ്ലാസ്റ്റിക് കവറിലാക്കി ശ്രീകൃഷ്ണപുരത്ത് ഉപേക്ഷിച്ചെന്ന് രാത്രിയോടെ രാഹുല്‍  വ്യക്തമാക്കി.ഇതിനെത്തുടര്‍ന്ന് രാത്രി വൈകിയും അന്വേഷണസംഘം തിരച്ചില്‍ നടത്തി. അപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ വസ്ത്രങ്ങള്‍ കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here