‘ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്”: വിവേക് ആര്യന്‍

ദീപക് പറമ്പോള്‍, പുതുമുഖനടി അനശ്വര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓര്‍മയില്‍ ഒരു ശിശിരം’.

ചിത്രം മികച്ച നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ് . താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുരുവും വേഷമിട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിവേക് ആര്യന്‍. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ജിത്തു ജോസഫ് എത്തുന്നത്.

വിവേക് ആര്യന്റെ വാക്കുകള്‍:

”ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്. ഒരു സംവിധായകന്‍ എങ്ങനെ ആകണം,സെറ്റില്‍ ഡിസിപ്ലിന്‍ ആകുന്നതിനൊപ്പം തന്നെ പറഞ്ഞ ബജറ്റില്‍ സിനിമ തീര്‍ക്കുക, പറഞ്ഞ സമയത്തേക്കാള്‍ മുന്‍പ് സിനിമ തീര്‍ക്കുക, കൃത്യതയോടെ സിനിമ ചെയ്യുക. സിനിമയിലെ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം നോ എന്നാണ് പറഞ്ഞത്. അപ്പോള്‍ ജിത്തുവേട്ടനെന്താണോ എന്നെ പഠിപ്പിച്ചത് അത് തന്നെയാണ് ഒരു സീനാക്കി ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എന്ത് മനസിലാക്കിയോ അതാണ് സീന്‍. അദ്ദേഹത്തിന്റെ അനുഗ്രഹം തുടക്കം മുതലെ ഉണ്ടായിരുന്നു’.

പുതുമുഖ നടി അനശ്വരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാം സിബിന്‍, എല്‍ദോ മാത്യു, ജെയിംസ് ദേവസ്സി, അശോകന്‍, സുധീര്‍ കരമന, ശ്രീജിത്ത് രവി, ഇര്‍ഷാദ്, അലന്‍സിയര്‍, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൈറാബാനു, സണ്‍ഡേ ഹോളിഡേ, ബി.ടെക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം മാക്ട്രോ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’.

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം അരുണ്‍ ജെയിംസ് നിര്‍വഹിക്കുന്നു.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍രാജ് സംഗീതം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News