ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ഉന്നവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നെന്ന് ദില്ലി ഏയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷലായതിനെ തുടര്‍ന്ന് സുപ്രിംകോടതി നിര്‌ദേശിച്ചതോടെയാണ് പെണ്കുട്ടിയെ ഇന്നലെ രാത്രിയോടെ ദില്ലി എയിംസിലേക്ക് മാറ്റിയത്.

ഇന്ന് ഉച്ചയോടെയാണ് പെണ്കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തിറക്കിയത്.

പെണ്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നെന്നും രക്തസമ്മര്‍ദം സാധാരണ ഗതിയിലേക്കെതിക്കാന്‍ സാധിച്ചിട്ടിലിന്നും മെഡിക്കല്‍ ബുള്ളെട്ടിനില്‍ പറയുന്നു. പെണ്കുട്ടിയുടെ അഭിഭാഷകനെയും ദില്ലിയിലേക്ക് മാറ്റി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here