ആദ്യ വനിതാ വക്താവ്; ബിജെപിയിലെ വിമത വനിതാ ശബ്ദം; വര്‍ഗീയ രാഷ്ട്രീയത്തിനിടയിലെ സൗമ്യ മുഖം

പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിയുടെ കരുത്തുറ്റ ശബ്ദം നിശ്ചലമായി. ബിജെപിയുടെ അതിതീവ്ര ഹിന്ദുത്വ രാഷ്ടീത്തിനിടയിലും സൗമ്യതയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ നേതാവായിരുന്നു സുഷമാ സ്വരാജ്.

ആദ്യ വാച്ച്‌പേയ് മ്ന്ത്രിസഭയില്‍ മന്ത്രിയായി ദേശീയ രാഷ്ടീയത്തില്‍ ശ്രദ്ധനേടിയ സുഷമ വാച്ച്‌പേയുടെ മൃദു ഹിന്ദുത്വ സമീപനമാണ് മുഖമുദ്രയാക്കിയത്.

വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് പാര്‍ലമെന്റിന്റെ അകത്തും പുറത്തും സുഷമയുടെ പ്രവത്തന വൈഭവം പരിശോഭിച്ചത്. 25ാം വയസ്സില്‍ ഹരിയാന മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി തുടങ്ങിയ സുഷമാ ദില്ലിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഏഴ് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഷമാ പാര്‍ലമെന്റ രാഷ്ട്ീയത്തില്‍ ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായിരുന്നു.

മറ്റ് ബിജെപി നേതാക്കള്‍ക്കില്ലാത്ത പൊതുസ്വീകാര്യതയുണ്ടായിരുന്ന സുഷമയുടെ അസാന്നിധ്യും നിലവിലെ ബിജെപി മന്ത്രിസഭയില്‍ ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്..

ബിജെപിയിലെ വിഭാഗീതയില്‍ അമിത്ഷാ-മോദി പക്ഷത്തിനെതിരെ നിലപാടെടുത്തും ശ്രദ്ധിക്കപ്പെട്ടു. ആര്‍എസ്എസ് നേതാവായ ഹര്‍ദേവ് ശര്‍മ്മയുടെ മകളായി 1953 ഫെബ്രുവരി 14ന് ഹരിയാനയില്‍ ജനിച്ച സുഷമ നിയമബിരുദം നേടിയ ശേഷം അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു.

1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ഇന്ത്യയില്‍ ബിജെപിക്കും പൊതുരാഷ്ട്രീയത്തിനും അനുഭവ സമ്പത്തുള്ള നേതാവിനെയാണ് നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News