ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.ശ്രീറാമിനെ ഐസിയുവില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

മദ്യപിച്ച് വാഹനം ഒാടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീരിനെ കൊലപെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് മ്യൂസിയം പോലീസിന്‍റെ ബോധപൂര്‍വ്വമായ അനാസ്ഥമൂലമാണ്. പത്ത് മണിക്കൂറിന് ശേഷം ശേഖരിച്ച രക്ത സാബിളില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താന്‍ ക‍ഴിയാതെ വന്നതോടെ പോലീസ് ചാര്‍ജ്ജ് ചെയ്ത വകുപ്പ് നിലനിള്‍ക്കില്ലെന്ന് ഉറപ്പായി. ശ്രീറാമിനെതിരായ കുറ്റം കോടതിയെ ധരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടതോടെ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ശ്രീറാമിന് ജാമ്യം നല്‍കി.എന്നാല്‍ ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഇന്ന് തന്നെ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സെഷന്‍സ് കോടതി പരിഗണിക്കേണ്ട വകുപ്പില്‍ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരം ഇല്ലെന്ന് ചൂണ്ടികാട്ടിയാവും അപ്പീല്‍ നല്‍കുക.അപകടത്തിന് ദൃക്സാക്ഷി മൊ‍ഴി ഉണ്ടെന്നും ,കേസ് അട്ടിമറിക്കാന്‍ എസ്ഐ കുട്ട് നിന്നതടക്കമുളള കാര്യങ്ങള്‍ മജിസ്ട്രേറ്റ് കോടതി മുഖവിലക്കെടുത്തില്ല.

എന്നാല്‍ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും, മ്യൂസിയം എസ്ഐക്കെതിരെ തെളിവ് നശിപ്പിച്ചതിനും ,പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന് കേസില്‍ പ്രതിയാക്കണമെന്ന് സിറാജ് മാനേജ്മെന്‍റിന് വേണ്ടി ഹാജരായ അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ആവശ്യപ്പെട്ടു. ഒപ്പം ശ്രീറാം മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയുന്നതിന് ഡോപ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അടുത്ത വാദത്തില്‍ ഇതിന്‍ മേല്‍ വിശദീകരണം നല്‍കണമെന്ന് പ്രതിയുടെ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കി. ശ്രീറാമിനെ ഐസിയുവില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജാമ്യം ലഭിച്ചെങ്കിലും ശ്രീറാം നിലവില്‍ ട്രോമാ ഐസിയുവില്‍ ചികില്‍സയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News