ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിയും ഒൻപത് സുഹൃത്തുക്കളും ചേര്‍ന്ന് നേടിയത് 10 ലക്ഷം യുഎസ് ഡോളർ, ഏതാണ്ട് ഏഴ് കോടിയിലേറെ രൂപയാണ്.

ജബൽ അലിയിലെ ലോജിസ്റ്റിക് കമ്പനിയിൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറായ നീരജ് സഹപ്രവർത്തകർ കൂടിയായ തൃശൂർ സ്വദേശി റിഹാൻ, കണ്ണൂർ സ്വദേശികളായ ധനേഷ്, ചന്ദ്രൻ, സുനിൽ, ഉല്ലാസ്, രതീഷ് കുമാർ, കൃഷ്ണപ്രസാദ്, തമിഴ്നാട് സ്വദേശി ഷൺമുഖം, പശ്ചിമ ബംഗാൾ സ്വദേശി സിദ്ദ് സരോവർ എന്നിവരുമായി ചേർന്നാണ് സമ്മാന ടിക്കറ്റെടുത്തത്.

ഒരാൾ 100 ദിര്‍ഹം വീതം 10 പേർ ചേർന്ന് ആയിരം ദിർഹം ടിക്കറ്റിനായി ചെലവഴിച്ചു. ജൂലൈ ആദ്യമാണ് ഭാഗ്യം കൊണ്ടുവന്ന 306 സീരീസിലെ 2711 നമ്പർ ടിക്കറ്റെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News