കനത്ത മഴ; ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ ഇന്ന് തുറക്കും.

കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകൾ 30 സെമീ വീതം രാവിലെ 10 നും മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 30 സെ.മീ. വീതം വൈകുന്നേരം 4 നുമാണ് തുറക്കുക.

മൂന്ന് അണക്കെട്ടുകളുമായി ബന്ധപ്പെട്ട നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News