കശ്മീർ വിഷയം; കോണ്ഗ്രസിൽ വിഭാഗീയത ശക്തം; ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ

കശ്മീർ വിഷയത്തിൽ കോണ്ഗ്രസിൽ വിഭാഗീയത ശക്തം. ബിജെപിയെ പിന്തുണച്ച് ജ്യോതിരാതിത്യ സിൻഡ്യ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി.ബിജെപിയെ നേതാക്കൾ പരസ്യമായി പിന്തുണച്ചതോടെ അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാത്ത മുൻ കോണ്ഗ്രസ് ആദ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തം.

പ്രത്യക്ഷത്തിൽ വിവാദബിലുകളെ എതിർക്കുമെങ്കിലും വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് കശ്മീർ പ്രമേയത്തിലും കോണ്ഗ്രസിന്റെ ഭഗത് നിന്നും ഉണ്ടായത്. ജ്യോതി രാതിത്യ സിൻഡ്യ അടക്കം നിരവധി നേതാക്കൾ ഇതിനോടകം പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. കേന്ദ്ര തീരുമാനം രാജ്യതാത്പര്യം മുന്നിര്ത്തിയാണെന്നും അതിനാൽ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായുമാണ് സിൻഡ്യ പ്രതികരിച്ചത്. പ്രമേയത്തെ എതിർത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച് രാജ്യസഭയിലെ കോണ്ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത രാജിവെച്ചതോടെയാണ് വിഭാഗീയത പുറത്തു വന്നത്.കഴിഞ്ഞ ദിവസം മൗനം പാലിച്ച രാഹുൽ ഗാന്ധിപോലും വിഷയത്തിൽ തുറന്ന് പ്രതികരിക്കാൻ തയ്യാറാവാത്തതും സംശയാസപതമാണ്.

പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ പ്രമേയതിനെതിരെ ട്വീറ്റിലൂടെ മാത്രമാണ് രാഹുൽഗാന്ധി പ്രതികരിച്ചതെന്നതും ഏറെ ശ്രദ്ധേയം.അതിനിടയിൽ കൂടുതൽ നേതാക്കൾ ബിജെബിയുടെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തു വരുന്നതും പാർട്ടിയെ നയിക്കാൻ നേതൃസ്ഥാനത്ത് ആളില്ലാത്ത കോണ്ഗ്രസിന് കൂടുതൽ തലവേദനയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രവർത്തക സമിതി യോഗം ചേർന്നത്.യോഗത്തിൽ ബിജെപി നടപടിയെ കോണ്ഗ്രസ് സക്തമായി അപലപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News