കശ്‌മീരിലെ ഉറിയിൽ മലയാളി സൈനികൻ വെടിയേറ്റു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്പലടി തോട്ടത്തിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ് കുമാർ(22)ആണ് മരിച്ചത്. ആർമി മെഡിക്കൽ കോർ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.
വിശാഖ് കുമാർ മരിച്ചവിവരം ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് വീട്ടിൽ ബന്ധുക്കളെ അറിയിച്ചത്. കശ്‌മീരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വാർത്താവിനിമയ സംവിധാനങ്ങളിൽ നിയന്ത്രണങ്ങളുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈനികനായ ഏക സഹോദരൻ വിമൽ പ്രത്യേക സൈനിക വിന്യാസത്തിന്റെ ഭാഗമായി കശ്‌മീരിലുണ്ട്.
രണ്ടു വർഷം മുമ്പാണ് വിശാഖ് സൈന്യത്തിൽ ചേർന്നത്.അച്ഛൻ വിജയകുമാർ എൻജിനിയറിങ് വർക്‌ഷോപ് നടത്തുകയാണ്.അതേ സമയം വിശാഖിന്റെ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നും അബദ്ധത്തിൽ സംഭവിച്ചതൊ ജീവനൊടുക്കിയതൊ ആകാമെന്നും കൊല്ലം റൂറൽ എസ്.പി കൈരളി ന്യൂസിനോടു പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.