
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എന്തിനാണ് സൊനാക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സൊനാക്ഷിയെ വിലങ്ങ് വയ്ക്കുന്നതും പൊലീസിനോട് തര്‍ക്കിക്കുന്നതും കാണാം. എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുക എന്ന് സൊനാക്ഷി പറയുന്നത് വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പ്രതികരണവുമായി സൊനാക്ഷിയും രംഗത്തെത്തി.
വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരുമായി പങ്കുവെക്കാമെന്നും താരം വ്യക്തമാക്കി.
അതേസമയം, ഇതൊരു സിനിമയുടെ പ്രൊമോഷണല്‍ വീഡിയോയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെന്നും ആരോപണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here