ഇസ്ലാമബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാന്‍ ഇന്ത്യ കളമൊരുക്കുന്നതായി വ്യക്തമാക്കി പാക് വിദേശമന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസംഘടനയ്ക്ക് അയച്ച കത്ത് പുറത്ത്.

യുഎന്‍ സെക്രട്ടറി ജനറല്‍, രക്ഷാസമിതി പ്രസിഡന്റ്, പൊതുസഭ പ്രസിഡന്റ് എന്നിവര്‍ക്ക് ഓഗസ്റ്റ് ഒന്നിന് അയച്ച കത്താണ് പാകിസ്ഥാന്‍ പുറത്തുവിട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ നീക്കാനും 35 എ റദ്ദാക്കാനുമാണ് നീക്കമെന്ന് കൃത്യമായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരസാഹചര്യം പരിഗണിച്ച് യുഎന്‍ വസ്തുതാന്വേഷണ സംഘത്തെ കശ്മീരിലേക്ക് നിയോഗിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

മോദി സര്‍ക്കാര്‍ അതീവ നാടകീയമാക്കിയ സംഭവം വളരെ നേരത്തെ പാകിസ്ഥാന്‍ അറിഞ്ഞിരുന്നുവെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്.