
തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി.
രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ശ്രീറാം ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം കിംസ് ആശുപത്രിക്കെതിരെയും പരാതിയുണ്ട്. അട്ടിമറിക്ക് കിംസ് അധികൃതര്‍ കൂട്ടു നിന്നുവെന്നാണ് ആരോപണം. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നല്‍കിയത്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ല. നിലവില്‍ ട്രോമാകെയര്‍ ഐസിയുവില്‍ തന്നെ തുടരാനാണ് ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.
ശ്രീറാമിന് ആന്തരികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ചുള്ള പരിശോധനാഫലങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്. ഇവകൂടി ലഭ്യമായ ശേഷം മെഡിക്കല്‍ ബോര്‍ഡ് വീണ്ടും യോഗം ചേരും. ആ യോഗത്തിലാകും ശ്രീരാമിനെ ഐസിയുവില്‍ നിന്ന് മാറ്റണമോ അതോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here