ഒരവസരം കിട്ടിയാല്‍ യാത്രക്കായി ചാടിയിറങ്ങുന്നവരാണോ നിങ്ങള്‍?. വലിയ പഠനം ഒന്നും നടത്താതെ പോയി നിരാശരായി തിരിച്ച് പോരേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്? നിങ്ങള്‍ക്ക് വേണ്ടിയാണ് ഈ ആപ്പ്. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ ഓൺലൈനായി അറിയാൻ ഈ ആപ്പിലൂടെ കഴിയും. ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനമാണ് സഞ്ചാരികൾക്കുവേണ്ടി തങ്ങളുടെ ട്രാവൽ ആപ്പ്ളിക്കേഷന്റെ ബീറ്റ വേർഷൻ പുറത്തിറക്കിയത്. www.tripuntold.com എന്ന വെബ്സൈറ്റ് വഴിതന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയിലാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.
മൊബൈലിലെ ജി പി എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലോമീറ്റര് ചുറ്റളവിലുള്ള എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും കിലോമീറ്റർ സഹിതം ഈ ആപ്പിൽ കാണാം. നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ആപ്പിൽ സെർച്ച് ചെയ്താൽ അവിടെ കാണാനുള്ള സ്ഥലങ്ങളുടെ പൂർണ വിവരങ്ങളും ഇതുപോലെ ലഭിക്കും.
ഓരോരുത്തരുടെയും ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ഈ ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുവാനും, വേണമെങ്കിൽ ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുവാനും ഇതിൽ സാധിക്കും.
ഇന്ത്യയിലെതന്നെ ഏറ്റവും വലിയ യാത്ര വിവര ശേഖരണമായി വളർന്നുകൊണ്ടിരിക്കുന്ന ഈ ആപ്പ്ളിക്കേഷനിൽ പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഓരോ സ്പോട്ടിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുവാനും, യാത്രാവിവരണങ്ങൾ എഴുതുവാനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ് വഴി സാധിക്കും.
Get real time update about this post categories directly on your device, subscribe now.