ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ എതിർപ്പ് ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്‌ബൂബ മഫ്‌തി. അമർനാഥ് യാത്രയിൽ ആക്രമണമുണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കിയ കേന്ദ്ര സർക്കാർ കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടി.
ഭീരുക്കളേപോലെയാണ് സർക്കാർ ജനാധിപത്യ ലംഘനം നടത്തിയതെന്നും മെഹ്‌ബൂബ മഫ്തി പറഞ്ഞു. ഔദ്യാഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു മെഹ്ബൂബ മഫ്തിയുടെ പ്രതികരണം. നേരത്തെ ജമ്മു കശ്മീർ വിഷയത്തിൽ ശക്തമായ എതിർപ്പാണ് സിപിഐ എം ഇരു സഭകളിലും ഉന്നയിച്ചത്.
ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ സിപിഐ എം എംപി ടി കെ രംഘരാജൻ ബില്ലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്നായിരുന്നു രംഘരാജൻ വിമർശിച്ചത്.
ബിജെപി സർക്കാർ ജനാധിപത്യത്തെ ബലാൽക്കാരം ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങളോട് ചോദിച്ചായിരുന്നു ഇതിൽ തീരുമാനം എടുക്കേണ്ടതെന്നും രംഘരാജൻ സഭയിൽ പറഞ്ഞു.
വിഷയത്തിൽ നിരന്തരമായി പ്രക്ഷോഭത്തിലാണ് സിപിഐ എം. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.