അക്കാദമി പദവിക്കൊപ്പം ഇന്ത്യാ സിമന്‍റ്സിലും; ഇരട്ട പദവിയില്‍ ദ്രാവിഡിന് നോട്ടീസ്

നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനായ രാഹുല്‍ ദ്രാവിഡിന് ഇരട്ട പദവി വിഷയത്തില്‍ ബിസിസിഐ നോട്ടീസ്.

ക്രിക്കറ്റ് അക്കാദമി തലവന്‍ എന്ന പദവിക്കൊപ്പം ചെന്നൈയിലെ ഇന്ത്യ സിമന്‍റ്സ് വൈസ് ചെയര്‍മാന്‍ പദവും വഹിക്കുന്നതിനാണ് നോട്ടീസ്. ഐ പി എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിന്‍റെ ഉടമകളാണ് ഇന്ത്യ സിമന്‍റ്സ്.
ബിസിസിഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്‌നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിത്.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയിലാണ് ഡി.കെ ജെയ്നിന്‍റെ നടപടി. ഈ മാസം 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഡി കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറിനും വി വി എസ് ലക്ഷ്മണിനും ഇതേ വിഷയത്തില്‍ ഡി കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.

അതേസമയം ദ്രാവിഡിന് നോട്ടീസയച്ച ബിസിസിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും കമന്‍റേറ്ററുമായി സൗരവ് ഗാംഗുലി രംഗത്തെത്തി. ഭിന്ന താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള ചിലരുടെ മാര്‍ഗമാണെന്നും പറഞ്ഞു. ദൈവം ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കട്ടെയെന്നും ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News