നടന്‍ മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു.
ഹൈദരാബാദ് മണികൊണ്ടയിലെ വസതിയിലാണ് ഭാരതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് ഇരുവരും നിരന്തരം കലഹിക്കാറുണ്ടെന്ന് ബന്ധുക്കളെ ഉദ്ദരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ലാണ് ഇരുവരും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News