മാസ്സ് വേഷത്തില്‍ തിളങ്ങാന്‍ ടോവിനോ; ‘കല്‍ക്കി’ നാളെ മുതല്‍

ടോവിനോ തോമസ് നായകനായി എത്തുന്ന ‘കല്‍ക്കി’ നാളെ പ്രദര്‍ശനത്തിനെത്തുന്നു.

നവാഗതനായ പ്രവീണ്‍ പ്രഭറാം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പ്രവീണിനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സംയുക്ത മേനോന്‍, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ശിവജിത്ത്, ജയിംസ് ഏലിയ, അഞ്ജലി നായര്‍, അപര്‍ണ നായര്‍, സുധീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംഗീതം ജേക്‌സ് ബിജോയ്.ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ദിലീപ് സുബ്ബരയന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി , പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് സ്ഥാനം നേടിയിരുന്നു.

ടോവിനോയുടെ ആദ്യ മുഴുനീള മാസ്സ് പോലീസ് ചിത്രം കൂടിയാണ് കല്‍ക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News