എന്തുകൊണ്ട് പുലിമുരുകന്‍ ഒഴിവാക്കി; തുറന്നുപറഞ്ഞ് അനുശ്രീ

തീര്‍ത്തും സാധാരണമായ സാഹചര്യങ്ങളില്‍നിന്ന് വന്ന് വലുതും ചെറുതുമായ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന താരമാണ് അനുശ്രീ.

ഒരു നടിയെന്ന നിലയില്‍ കഴിവ് തെളിയിച്ച അനുശ്രീ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദിലീപ് ചിത്രങ്ങളുടെയെല്ലാം ഭാഗമായി. മലയാള ചലച്ചിത്രലോകം ആഘോഷിച്ച പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ സിനിമയിലെ നായികാ കഥാപാത്രമായ മൈന ആയി ആദ്യം തീരുമാനിച്ചിരുന്നതും അനുശ്രീയെയായിരുന്നു.

‘ഒരു സര്‍ജറി കഴിഞ്ഞിരുന്ന സമയം ആയതുകൊണ്ട് പുലിമുരുകന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഉയരത്തില്‍ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ഒഴിവാക്കേണ്ടിവന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകന്‍ ഷൂട്ട് ചെയ്യാന്‍. അപ്പോള്‍ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്യാമായിരുന്നു എന്ന്.

സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാന്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു. ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാന്‍ പറയേണ്ട ഡയലോഗുകള്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്.-ജെ ബി ജംഗ്ഷനില്‍ അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ.

കമാലിനി മുഖര്‍ജിയാണ് പുലിമുരുകനില്‍ മൈനയെ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്. പുലിമുരുകന് ഒരു രണ്ടാം ഭാഗമുണ്ടെങ്കില്‍ ആ സിനിമയിലെങ്കിലും ഉണ്ടാകുമെന്നാണ് താന്‍ ആശ്വസിക്കുന്നതെന്നു ജെ ബി ജങ്ഷനില്‍ അനുശ്രീ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News