പ്രളയത്തിൽ പതിനായിരങ്ങളുടെ ജീവൻ രക്ഷിച്ചവരിൽ നിന്ന് സംസ്ഥന സർക്കാർ നിയോഗിച്ച  കേരളത്തിന്റെ സ്വന്തം സേന കൊല്ലത്ത് കൂറ്റൻ ആമയുടേയും രക്ഷകരായി. പരിക്കേറ്റ് കടൽ ഭിത്തിയിൽ കുടുങ്ങിയ ആമയെയാണ്  കോസ്റ്റൽ പോലീസിലെ  കോസ്റ്റൽ വാർഡന്മാർ ജീവൻ പണയം വെച്ച് പ്രക്ഷുബ്ദ്ധമായ കടലിൽ നീന്തി രക്ഷാ പ്രവർത്തനം നടത്തിയത്.

കൊല്ലം തിരുമുല്ലവാരത്താണ് കടൽ ഭിത്തിയിൽ ഗുരുതര പരിക്കുകളോടെ ആമ കുടുങ്ങിയത്. ആമ കുടുങ്ങി കിടക്കുന്നുവെന്ന് നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നായിരുന്നു രക്ഷാ പ്രവർത്തനം.

കോസ്റ്റൽ വാർഡന്മാരായ  രഞ്ജിത്തും  ശ്യാംരാജും ചേർന്ന്  കടലിൽ 50 മീറ്ററോളം നീന്തി  ആമയെ ഉള്ളിലേക്ക് സുരക്ഷിതമായി  കൊണ്ടു വിട്ടു. ആമ അവശ നിലയിലായിരുന്നുവെന്ന് രഞ്ജിത്തും ശ്യാംരാജും പറഞ്ഞു.

ജീവൻ പണയംവെച്ചാണ് കേരളത്തിന്റെ സ്വന്തം സേനാംഗങ്ങള്‍  ആമയെ കടലിലേക്ക് കൊണ്ടു വിട്ടതെന്ന് കോസ്റ്റൽ പോലീസ് എഎസ്ഐ പറഞ്ഞു.

പ്രളയത്തിൽ പതിനായിരങ്ങളുടെ  ജീവൻ രക്ഷിച്ചവരിൽ നിന്ന് സംസ്ഥന സർക്കാർ തെരഞ്ഞെടുത്ത കേരളത്തിന്റെ സ്വന്തം സേനയാണ് കൊല്ലത്ത് കൂറ്റൻ ആമയുടേയും രക്ഷകരായത്.